ലക്ഷ്യം തെറ്റിയ വിമാനം പതിച്ചത് കായലിൽ
Saturday, September 29, 2018 9:41 AM IST
പ​​സ​​ഫി​​ക് സ​​മു​​ദ്ര​​ത്തി​​ലെ മൈ​​​​ക്രോ​​​​നേ​​​​ഷ്യ​​​​യി​​ൽ​​നി​​ന്ന് പാ​​പ്പു​​വ ന്യൂ​​ഗി​​നി​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ പോ​​ർ​​ട്ട് മോ​​ഴ്സ്ബി​​യി​​ലേ​​ക്കു പോ​​യ യാ​​​​ത്രാ​​​​വി​​​​മാ​​​​നം ലക്ഷ്യം തെറ്റി കാ​​​​യ​​​​ലി​​​​ൽ പതിച്ചു. ഭാ​​​​ഗി​​​​ക​​​​മാ​​​​യി മു​​​​ങ്ങി​​​​യ വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 35 യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും 12 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ഏ​​​​ഴു പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

പാ​​പ്പു​​വ ന്യൂ​​ഗി​​നി​​യു​​ടെ ദേ​​​​ശീ​​​​യ വി​​​​മാ​​​​ന ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​യ​​​​ർ​​​​ന്യൂ​​​​ഗി​​​​നി​​​​യു​​​​ടെ ബോ​​​​യിം​​​​ഗ് വി​​​​മാ​​​​ന​​​​മാ​​​​ണ് മൈ​​ക്രോ​​നേ​​ഷ്യ​​യി​​ലെ വെ​​നോ ദ്വീ​​പി​​ലെ ച​​ക് എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ ഇറങ്ങാൻ ശ്രമിക്കുന്പോഴാണ് ലക്ഷ്യം തെറ്റി കാ​​യ​​ലി​​ൽ വീ​​ണ​​ത്. ക​​​​ന​​​​ത്ത മ​​​​ഴ​​​​മൂ​​​​ലം പൈ​​​​ല​​​​റ്റി​​​​ന്‍റെ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു.

കാ​​​​യ​​​​ലി​​​​ൽ മീ​​​​ൻ​​​​പി​​​​ടി​​​​ച്ചി​​രു​​​​ന്ന​​​​വ​​​​ർ കു​​​​തി​​​​ച്ചെ​​​​ത്തി യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റ്റി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ആ​​​​ള​​​​പാ​​​​യം ഒ​​​​ഴി​​​​വാ​​​​യി. എ​​​​യ​​​​ർ​​​​ഇ​​​​ന്ത്യ​​​​യും ജ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഈ ​​​​വി​​​​മാ​​​​നം എ​​​​യ​​​​ർ​​​​ന്യൂ​​​​ഗി​​​​നി നി വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.