"വാ​ഴ​ക്കു​ല ട്രെ​യി​ൻ' വീണ്ടും വൈറലാക്കി മ​ഹീ​ന്ദ്ര മേധാവി
മ​ഹീ​ന്ദ്ര​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട് കൈ​യ​ടി​ക്കു​ക​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ലോ​കം. ഒ​രു വാ​ഴത്തോട്ട​ത്തി​നു ന​ടു​വി​ലൂടെ ഒ​രാ​ൾ ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു പി​ന്നാ​ലെ മു​ക​ളി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ന്പി​യി​ൽ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നു സ​മാ​ന​മാ​യി പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്കി​ലും ഒ​രു ക​യ​റി​ൽ കെ​ട്ടി ഈ ​വാ​ഴ​ക്കു​ല​ക​ളെ ബ​ന്ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ബൈ​ക്ക് മു​ന്പോ​ട്ട് പോ​കു​ന്പോ​ൾ വാ​ഴ​ക്കു​ല​ക​ൾ പി​ന്നാ​ലെ പോ​കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

ഇതുപോലുള്ള കിടിലൻ സംവിധാനമൊരുക്കാൻ തന്‍റെ കമ്പനിക്കു പോലും കഴിയില്ലെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. വാഴക്കുല ട്രെയിനിനു പിന്നാലെ മറ്റു ചില കിടിലൻ ജുഗാദുകളുടെ വീഡിയോകളും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിനു പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...