ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ച "കാര്‍ കവാടം’ കാണാം
Friday, August 19, 2022 5:15 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും സജീവമായൊരു വ്യക്തി കൂടിയാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹം തന്‍റെ ട്വിറ്ററില്‍ പങ്കുവയ്ക്കാറുള്ള ഒട്ടുമിക്ക വീഡിയോകളും വൈറലാകാറുണ്ട്.

അടുത്തിടെ അദ്ദേഹം ട്വീറ്റ് ചെയ്തൊരു ഗേറ്റിന്‍റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയില്‍ കാറിന്‍റെ ഭാഗം പതിച്ച ഒരു ഗേറ്റാണുള്ളത്.

ആദ്യ കാഴ്ചയില്‍ വീടിന് മുന്നില്‍ കാര്‍ കിടക്കുന്നതായി തോന്നും. എന്നാല്‍ വീട്ടുടമ കാറിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങുമ്പോഴാണ് അതൊരു ഗേറ്റാണെന്ന് ബോധ്യമാവുക.

ഇയാളൊരു കാര്‍ പ്രേമിയാണൊ അതൊ അതിഥികളെ ഇഷ്ടപ്പെടാത്ത അന്തര്‍മുഖനാണൊ അതൊ സരസനൊ അതല്ലെങ്കില്‍ ഇതെല്ലാം കൂടിയ ഒരാളൊ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏതായാലും വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.