വി​വാ​ഹ ദി​ന​ത്തി​ൽ പി​താ​വി​നൊ​പ്പം ഗാ​ന​മാ​ല​പിക്കുന്ന ആ​ൻ​ലി​യ; മ​ക​ളു​ടെ ഓ​ർ​മ​ക​ളി​ൽ മ​ന​മു​രു​കി മാ​താ​പി​താ​ക്ക​ൾ
Friday, January 25, 2019 12:07 PM IST
പെ​രി​യാ​ർ ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഏ​ക മ​ക​ൾ ആ​ൻ​ലി​യ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യ​റി​യാ​തെ വി​തു​മ്പു​ക​യാ​ണ് ഹൈ​ജി​ന​സ് എ​ന്ന പി​താ​വ്. ക​ഴി​ഞ്ഞ ഒാഗസ്റ്റ് 28നാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ കൊ​ച്ചി സ്വ​ദേ​ശി​നി ആ​ൻ​ലി​യ​യു​ടെ മൃ​ത​ശ​രീ​രം പെ​രി​യാ​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​ൻ​ലി​യ ഡ​യ​റി​യി​ൽ കു​റി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ൻ​ലി​യ​യു​ടെ ഭ​ർ​ത്താ​വ് ജ​സ്റ്റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മ​ക​ളു​ടെ നീ​തി​ക്കു വേ​ണ്ടി​യു​ള്ള പി​താ​വി​ന്‍റെ പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ട​യി​ൽ വി​വാ​ഹ ദി​ന​ത്തി​ൽ ആ​ൻ​ലി​യ​യും പി​താ​വും ആ​ല​പി​ച്ച ഗാ​ന​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു ന​ന​യി​ക്കു​ന്ന​ത്. മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങെ... എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ഹൈ​ജി​ന​സ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ബം​ഗ​ളൂ​രി​വി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ആ​ൻ​ലി​യ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ജ​സ്റ്റി​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പെ​രി​യാ​റ്റി​ൽ നി​ന്നു​മാ​ണ് ആ​ൻ​ലി​യ​യു​ടെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.