അ​ർ​ണോ​ൾ​ഡ് ഷ്വാ​സ്ന​ഗ​റി​ന് യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം; അ​റി​ഞ്ഞതേയില്ലന്ന് മസിൽ മാൻ
Sunday, May 19, 2019 11:33 AM IST
ഹോ​ളി​വു​ഡ് ന​ട​നും കാ​ലി​ഫോ​ർ​ണി​യ മു​ൻ ഗ​വ​ർ​ണ​റു​മാ​യ അ​ർ​ണോ​ൾ​ഡ് ഷ്വാ​സ്ന​ഗ​റി​നെ യു​വാ​വ് ആ​ക്ര​മി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള അ​ർ​ണോ​ൾ​ഡ് ക്ലാ​സി​ക് ആ​ഫ്രി​ക്ക എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നാ​ലെ എ​ത്തി​യ ഒ​രാ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്നു ചാ​ടി അ​ർ​ണോ​ൾ​ഡി​നെ ച​വി​ട്ടി​യ​ത്.

ച​വി​ട്ടി​ന്‍റെ ആ​ഘാ​ത​ത്തി​ൽ അ​ർ​ണോ​ൾ​ഡ് ഒ​രു ചു​വ​ട് മു​ന്നി​ലേ​ക്ക് പോ​യെ​ങ്കി​ലും നി​ല​ത്ത് വീ​ണി​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മി​യെ പ​രി​ഹ​സി​ച്ച് അ​ർ​ണോ​ൾ​ഡ് ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. നി​ങ്ങ​ളെ പോ​ലെ ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ൾ മാ​ത്ര​മാ​ണ് ച​വി​ട്ടേ​റ്റ കാ​ര്യം ഞാ​ൻ അ​റി​ഞ്ഞ​തെ​ന്ന് അ​ർ​ണോ​ൾ​ഡ് കു​റി​ച്ചു. മാ​ത്ര​മ​ല്ല ആ​അ വി​ഡ്ഡി എ​ന്‍റെ സ്നാ​പ് ചാ​റ്റ് വീ​ഡി​യോ ത​ട​സ​പ്പെ​ടു​ത്താ​തി​ൽ സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.