"തനി രാ​ജ​സ്ഥാ​ന്‍ കോ​ഹ്‌ലി'; വി​സ്മ​യി​പ്പി​ച്ച് ഒ​രു ക​ലാ​കാ​ര​ന്‍
Thursday, April 20, 2023 3:56 PM IST
ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌ലി​യെ അ​റി​യാ​ത്ത​വ​ര്‍ ആ​രു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗി​ന് ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല ആ​രാ​ധ​ക​ര്‍. നി​ല​വി​ല്‍ ഐ​പി​എ​ല്ലി​ല്‍ ബം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നാ​യി ക​ളി​ക്കു​ക​യാ​ണ​ദ്ദേ​ഹം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ "റൂ​റ​ല്‍ രാ​ജ​സ്ഥാ​നി കോ​ഹ്‌ലി​യാ​ണ് ച​ര്‍​ച്ച. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യി​ല്‍ പ​ര​മ്പ​രാ​ഗ​ത രാ​ജ​സ്ഥാ​നി വ​സ്ത്ര​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌ലി എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്നാ​ണു​ള്ള​ത്.

അ​തു​ല്യ​മാ​യ മേ​ക്കോ​വ​റു​ക​ള്‍ ന​ല്‍​കു​ന്ന തേ​ജു ജം​ഗി​ദ് എ​ന്ന ക​ലാ​കാ​ര​നാ​ണ് കോ​ഹ്‌​ലി​യെ ഇ​ത്ത​ര​ത്തി​ല്‍ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം കോ​ഹ്‌​ലി​യു​ടെ ഒ​രു ചി​ത്ര​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​താ​ണു​ള്ള​ത്.

ചു​വ​ന്ന നി​റ​മു​ള്ള ത​ല​പ്പാ​വും വെ​ള്ള കു​ര്‍​ത്ത​യും നീ​ള​ന്‍ മീ​ശ​യു​മൊ​ക്കെ ഇ​ദ്ദേ​ഹം വ​ര​ച്ചു​ചേ​ര്‍​ക്കു​ന്നു. ഫ​ല​ത്തി​ല്‍ ഒ​ടു​വി​ലാ​യി കാ​ഴ്ച​ക്കാ​ര്‍​ക്ക് മു​ന്നി​ല്‍ ഒ​രു രാ​ജ​സ്ഥാ​ന്‍ കോ​ഹ്‌​ലി തെ​ളി​യു​ക​യാ​ണ്.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. "അ​ദ്ഭു​ത​ക​രം ശ​രി​ക്കും രാ​ജ​സ്ഥാ​നി​യാ​യി മാ​റി അ​ദ്ദേ​ഹം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.