സൈ​ബ​ര്‍ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​സാം പോ​ലീ​സി​ന്‍റെ നൂ​ത​ന ട്വീ​റ്റ് വൈ​റ​ല്‍
Thursday, May 11, 2023 12:10 PM IST
സൈ​ബ​ര്‍ ലോ​കം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്തി​ക​ള്‍​ക്കും ക​മ്പ​നി​ക​ള്‍​ക്കു​മൊ​ക്കെ ന​ല്‍​കാ​റു​ണ്ട്. എ​ന്നാ​ല്‍ ധാ​രാ​ളം ച​തി​ക​ള്‍​ക്കും ഇ​വ കാ​ര​ണ​മാ​കാ​റു​ണ്ട്. സൈ​ബ​ര്‍ ഫി​ഷിം​ഗ് പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന കാ​ല​മാ​ണ​ല്ലൊ.

മി​ക്ക​പ്പോ​ഴും അ​ജ്ഞ​ത നി​മി​ത്ത​മൊ കൗ​തു​കം നി​മി​ത്ത​മൊ ഒ​ക്കെ​യാ​കാം ആ​ളു​ക​ളുകൾ ഇ​ത്ത​ര​ത്തി​ല്‍ കു​ഴ​പ്പ​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള കു​ഴ​പ്പ​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ ചാ​ടാ​തി​രി​ക്കാ​നാ​യി ഒ​രു വേ​റി​ട്ട മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സാം പോ​ലീ​സ്.

അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​വേ​റി​ട്ട ഉ​പ​ദേ​ശം. ട്വി​റ്റ​റി​ല്‍ പോ​ലീ​സ് അ​വ​രു​ടെ ലോ​ഗോ​യ്ക്കൊ​പ്പം നീ​ലാ​കാ​ശ​ത്തി​ന്‍റെ ചി​ത്ര​വും അ​തി​ന് താ​ഴെ ഇ​ട​ത് കോ​ണി​ലാ​യി ഓ​ള്‍​ട്ട് ബാ​ഡ്ജി​ലേ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളെ ന​യി​ക്കു​ന്ന അ​മ്പ​ട​യാ​ള​വും പ​ങ്കി​ട്ടു.

ഈ ​ഓ​ള്‍​ട്ടി​ല്‍ ക്ലി​ക്കു​ചെ​യ്യു​മ്പോ​ള്‍ ഒ​രു ഇ​മേ​ജ് വി​വ​ര​ണം ദൃ​ശ്യ​മാ​കു​ന്നു. മാ​ത്ര​മ​ല്ല ആ​ലോ​ചി​ക്കാ​തെ ക്ര​മ​ര​ഹി​ത​മാ​യ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്കു​ചെ​യ്യ​രു​തെ​ന്നും സൈ​ബ​ര്‍ ലോ​ക​ത്ത് സു​ര​ക്ഷി​ത​മാ​യി തു​ട​ര​ണ​മെ​ന്നും പോ​ലീ​സ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഏ​താ​യ​ലും വേ​റി​ട്ട ഈ ​മു​ന്ന​റി​യി​പ്പ് നെ​റ്റി​സ​ണ് ന​ന്നേ ബോ​ധി​ച്ചു. നി​ര​വ​ധി​പേ​ര്‍ ആ​സാം പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ന്ദേ​ശം; അ​ഭി​ന​ന്ദ​നം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.