റ​സ്റ്റൊ​റ​ന്‍റു​ക​ൾ കീ​ഴ​ട​ക്കാ​ൻ ജി​ജ്ജ​ർ റോ​ബോ​ട്ട്
Thursday, November 15, 2018 11:13 AM IST
വി​ശ​ന്ന് വ​യ​റ് ക​രി​ഞ്ഞ് റ​സ്റ്റൊ​റ​ന്‍റി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​സ്മ​യ​മാ​കാ​ൻ റോ​ബോ​ട്ട് വെ​യി​റ്റേ​ഴ്സ്. നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ലു​ള്ള നൗ​വ്ലോ എ​ന്നു പേ​രു​ള്ള റ​സ്റ്റൊ​റ​ന്‍റാ​ണ് റോ​ബോ​ട്ട് വെ​യി​റ്റേ​ഴ്സി​നെ രം​ഗ​ത്തി​റ​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ത്ഭു​തം സ​മ്മാ​നി​ക്കു​ന്ന​ത്. ജി​ജ്ജ​ർ എ​ന്നാ​ണ് ഈ ​റോ​ബോ​ട്ടി​ന്‍റെ പേ​ര്.

പാ​യി​ല ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​ന​മാ​ണ് ജി​ജ്ജ​റി​നെ നി​ർ​മി​ച്ച​ത്. അ​ഞ്ച​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ജി​ജ്ജ​റി​ന് ഇം​ഗ്ലീ​ഷ്, നേ​പ്പാ​ളി ഭാ​ഷ​ക​ൾ മ​ന​സി​ലാ​ക്കു​വാ​നു​ള്ള ക​ഴി​വു​ണ്ട്. 25 എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​റോ​ബോ​ട്ട്.

ജി​ജ്ജ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി ഈ ​റ​സ്റ്റൊ​റ​ന്‍റി​ൽ എ​ത്തു​ന്ന​ത്. ട​ച്ച് സ്ക്രീ​നി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന മെ​നു കാ​ർ​ഡി​ൽ നി​ന്നു​മാ​ണ് ആ​ളു​ക​ൾ ഭ​ക്ഷ​ണം ഓ​ഡ​ർ ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണം ത​യാ​റാ​കു​മ്പോ​ൾ ജി​ജ്ജ​ർ കി​ച്ച​ണി​ൽ പോ​യി ഭ​ക്ഷ​ണം എ​ടു​ത്ത് ഓ​ഡ​ർ അ​നു​സ​രി​ച്ച് വി​ത​ര​ണം ചെ​യ്യും.

ജി​ജ്ജ​റി​നൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ളു​ക​ളു​ടെ തി​ര​ക്കാ​ണ്. ജി​ജ്ജ​റി​നെ വി​ക​സി​പ്പി​ച്ച​തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക​ട​ക്കം വി​ൽ​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പാ​യി​ല ടെ​ക്നോ​ള​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.