ലൈവ് ഷോയ്ക്കിടെ റിപ്പോർട്ടർക്കു നേരെ അപ്രതീക്ഷിത "ആക്രമണം'; വീഡിയോ വൈറൽ
ടി​വി​യി​ൽ ലൈ​വ് ഷോയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ പലതും കണ്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് ബി​ബി​സി ടു ​ചാ​ന​ലി​ന്‍റെ റി​പ്പോ​ർ​ട്ട​ർ അലക്സ് ഡൺലപ്പിന് സംഭവിച്ചത്. ലൈ​വാ​യി വാ​ർ​ത്ത അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ലെ​മൂ​ർ എ​ന്ന​യി​നം ജീവി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പാ​ഞ്ഞുകയറുകയായിരുന്നു.

ഇം​ഗ്ല​ണ്ടി​ലെ ന്യൂ​ഫോ​ക്കി​ലു​ള്ള ബ​ൻ​ഹാം മൃഗശാലയിലായിരുന്നു സംഭവം. ലെ​മൂ​റു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി ചാ​ടി ന​ട​ക്കു​ന്നതിന്‍റെ ​വീ​ഡി​യോ ബി​ബി​സി ടു ​ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്കി​ൽ പേ​ജി​ൽ പ​ങ്കു​വെ​ച്ചിട്ടുണ്ട്. 3.3 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഈ ​വൈറൽ വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...