കു​ര​ങ്ങ​ൻ​മാ​ർ​ക്കും പ​ല്ലു​തേയ്​ക്കാ​ന​റി​യാം
Friday, September 7, 2018 12:06 PM IST
ബ്രിട്ടനി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് പ​ക​ർ​ത്തി​യ കു​ര​ങ്ങ​ൻ​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​വ​ർ​ക്ക് മ​നു​ഷ്യ​രു​മാ​യു​ള്ള മ​റ്റൊ​രു സ​മാ​ന​ത​കൂ​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് മ​നു​ഷ്യ​രെ​പ്പോ​ലെ​ത​ന്നെ അ​വ​രും പ​ല്ലു വൃ​ത്തി​യാ​ക്കും. കു​ര​ങ്ങു വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ബ​ബൂ​ണു​ക​ൾ പ​ല്ലു തേ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ല​ഭി​ച്ച​ത്.

മൃ​ഗ​ശാ​ല വൃ​ത്തി​യാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ചകി​രി​നാ​രു​കൊ​ണ്ടു തീ​ർ​ത്ത ചൂ​ലി​ൽനി​ന്ന് നാ​രു​ക​ൾ വ​ലി​ച്ചൂ​രി അ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു മു​തി​ർ​ന്ന ആ​ണ്‍ ബ​ബൂ​ണും ഒ​രു കു​ട്ടി ബ​ബൂ​ണും പ​ല്ലു തേയ്​ക്കു​ന്ന​ത്. കു​ര​ങ്ങ​ൻ​മാ​രു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ഷാ​ർ​ലെ​റ്റ് ബ്രൗ​ണ്‍ എ​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.