ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണ പി​ഞ്ചു ബാ​ലി​ക​യെ കൗ​മാ​ര​ക്കാ​ര​ൻ സാഹസികമായി ര​ക്ഷി​ച്ചു
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ ര​ണ്ട് വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ചോ​ര​മ​ര​വി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇ​സ്താം​ബു​ളി​ലാ​ണ് സം​ഭ​വം.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ദോ​ഹ മു​ഹ​മ്മ​ദ് എ​ന്നാ​ണ് കു​ട്ടി​യു​ടെ പേ​ര്. ജ​നാ​ല​യി​ൽ കൂ​ടി ക​യ​റി​യ കു​ട്ടി തൂ​ങ്ങി കി​ട​ക്കി​ട​ന്നു. സം​ഭ​വം ക​ണ്ട് ഇ​വി​ടെ നി​ന്ന വ​ഴി​യാ​ത്രി​ക​നാ​യ 17 വ​യ​സു​കാ​ര​ൻ താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ കൈ​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കൗ​മാ​ര​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക്ക് ര​ക്ഷ​പെ​ടാ​നാ​യ​ത്. കു​ട്ടി​ക്ക് ഒ​രു പോ​റ​ൽ പോ​ലു​മേ​റ്റി​രു​ന്നി​ല്ല. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.