അ​മ്മ​യെ ര​ക്ഷി​ക്കാ​നാ​യി ചാ​ടി​യി​റ​ങ്ങു​ന്ന കു​ഞ്ഞു​ഗോ​റി​ല്ല; വൈ​റ​ല്‍ വീ​ഡി​യോ
Thursday, June 8, 2023 11:31 AM IST
ഈ ​പ്ര​കൃ​തി​യി​ല്‍ ഓ​രോ ജീ​വി​ക്കും അ​തി​ന്‍റെ അ​മ്മ​യു​മാ​യി​ട്ടു​ള്ള ബ​ന്ധം എ​ത്ര ശ്രേ​ഷ്ഠ​മാ​ണെ​ന്ന് എ​ടു​ത്തു​പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. സ്വ​ന്തം കു​ഞ്ഞി​നെ പോ​റ്റാ​ന്‍ ഓ​രോ അ​മ്മ​യും ന​ട​ത്തു​ന്ന പോ​രാ​ട്ടം മി​ക്ക​പ്പോ​ഴും നാം ​അ​റി​യാ​റി​ല്ല.

ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഈ അ​മ്മ​മാ​ര്‍ കു​ഞ്ഞി​നാ​യി ജീ​വ​ത്യാ​ഗം​വ​രെ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ അ​മ്മ​മാ​ര്‍ മാ​ത്ര​മ​ല്ല ഈ ​കു​ഞ്ഞു​ങ്ങ​ളും അ​മ്മ​മാ​ര്‍​ക്കാ​യി പോ​രാ​ടാ​നി​റ​ങ്ങും. അ​ത്ത​ര​മൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ വെെ​റ​ല്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ നാ​ല​ഞ്ച് ഗോ​റി​ല്ലകൾ ഒ​രി​ട​ത്ത് ഇ​രി​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്ന് ഇ​വ​യി​ല്‍ ര​ണ്ട് ഗോ​റി​ല്ല​ക​ള്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യാ​ണ്. അ​വ​യി​ലൊ​രെ​ണ്ണം ഒ​രു പെ​ണ്‍ ഗോ​റി​ല്ല​യെ ന​ല്ല രീ​തി​യി​ല്‍ ആ​ക്ര​മി​ക്കു​ന്നു.

ഈ ​സ​മ​യം വ​ഴ​ക്കി​നി​ട​യി​ല്‍ അ​മ്മ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു കു​ഞ്ഞ് ഗോ​റി​ല്ല അ​വി​ടേ​ക്ക് ചാ​ടി എ​ത്തു​ക​യാ​ണ്. അ​ത് കൂ​ടി​യെ​ത്തു​മ്പോ​ള്‍ മ​റ്റേ ഗോ​റി​ല്ല പി​ന്‍​മാ​റു​ന്നു. ആ ​ഗോ​റി​ല്ല​യെ ഈ ​അ​മ്മ​യും കു​ഞ്ഞും കൂ​ടി തു​ര​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "മ​ക്ക​ളാ​യാൽ ഇ​ങ്ങ​നെ വേ​ണം അ​ല്ലാ​തെ ചി​ല മ​നു​ഷ്യ​രെ പോ​ലെ ആ​ക​രു​ത്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.