ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ തോ​ളി​ലേ​റ്റി സാ​ന്‍റാ എ​ത്തി; ആ ​കു​രു​ന്നു​ക​ളെ കാ​ണാ​ൻ
Friday, December 21, 2018 9:50 AM IST
ചാ​ക്കു നി​റ​ച്ച് സ​മ്മാ​ന​ങ്ങ​ളു​മാ​യി ക്രി​സ്മ​സ് പ​പ്പാ​യു​ടെ വേ​ഷ​ത്തി​ൽ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ന്പ​ര​പ്പും അ​തി​ലേ​റെ സ​ന്തോ​ഷ​വും. വാ​ഷിം​ഗ്ട​ണി​ലെ ചി​ൽ​ഡ്ര​ൻ​സ് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സി​സ്റ്റം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഒ​ബാ​മ​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം.

കു​ട്ടി​ക​ൾ​ക്കൊ​പ്പം ആ​ടു​ക​യും പാ​ടു​ക​യും ചെ​യ്ത ഒ​ബാ​മ ക​ളി​പ്പാ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ക്രി​സ്മ​സ് പ​പ്പാ​യു​ടെ ഇ​ത്തി​രി നേ​ര​ത്തേ​യു​ള്ള സ​ന്ദ​ർ​ശ​നം കു​ട്ടി​ക​ൾ​ക്കെ​ല്ലാം ആ​ഹ്ലാ​ദം പ​ക​ർ​ന്നു. ഒ​ബാ​മ​യെ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ണു​ന്പോ​ൾ കു​ഞ്ഞു​ങ്ങ​ൾ സ​ന്തോ​ഷ​ത്താ​ൽ വി​ങ്ങി​പ്പോ​ട്ടു​ന്ന​തു കാ​ണാം.



സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. ദ​ശ​ല​ക്ഷ​ങ്ങ​ളാ​ണു ക​ണ്ട​ത്. കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ച ഒ​ബാ​മ കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് സ്റ്റാ​ഫു​ക​ൾ​ക്കും ന​ന്ദി അ​റി​ച്ചു.

രാ​ഷ്ട്രീ​യ, സി​നി​മ, കാ​യി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ ഒ​ബാ​മ​യു​ടെ ട്വീ​റ്റ് റീ ​ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കൊ​ല്ല​വും സാ​ന്‍റാ ക്ലോ​സാ​യി ഒ​ബാ​മ വാ​ഷിം​ഗ്ട​ണി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ളെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.