അ​മ്മ​യ്ക്കൊ​പ്പ​മെ​ത്താ​ൻ മ​ഞ്ഞു മ​ല​ക​യാൻ പാടുപെട്ട് ക​ര​ടി കു​ഞ്ഞ്
Tuesday, November 6, 2018 11:25 AM IST
അ​മ്മ ക​ര​ടി​ക്കൊ​പ്പം മ​ഞ്ഞു മ​ല​യു​ടെ മു​ക​ളി​ൽ ക​യ​റാ​ൻ ക​ര​ടി കു​ഞ്ഞ് ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു. ക​നേ​ഡി​യ​ൻ ടെ​ലി​വി​ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ സി​യാ തോം​ഗാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​മ്മ ക​ര​ടി​യും കു​ഞ്ഞും മ​ഞ്ഞു മ​ല​യു​ടെ മു​ക​ളി​ലെ​ത്തു​വാ​ൻ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലാ​ദ്യം കാ​ണു​ന്ന​ത്. എ​ന്നാ​ൽ അ​മ്മ ക​ര​ടി മ​ല​യു​ടെ മു​ക​ളി​ൽ എ​ത്തി​യെ​ങ്കി​ലും ക​ര​ടി കു​ഞ്ഞ് മ​ഞ്ഞി​ൽ തെ​ന്നി താ​ഴേ​ക്കു വീ​ണു​പോ​കു​ക​യാ​യി​രു​ന്നു.

ഓ​രോ പ്രാ​വ​ശ്യം മ​ല​യു​ടെ മു​ക​ളി​ൽ ക​യ​റു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും കു​ട്ടി ക​ര​ടി തെ​ന്നി താ​ഴേ​ക്കു വീ​ണു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ ശ്ര​മ​മു​പേ​ക്ഷി​ക്കാ​ൻ ക​ര​ടി കു​ഞ്ഞ് ത​യാ​റാ​യി​ല്ല. നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ​ക്ക് അ​വ​സാ​നം കു​ട്ടി ക​ര​ടി അ​മ്മ​യു​ടെ അ​ടു​ക്ക​ലെ​ത്തു​ക​യും ചെ​യ്തു.

എ​ത്ര പ്രാ​വ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടാ​ലും വി​ജ​യ​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തു വ​രെ പ​രി​ശ്ര​മം ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഈ ​ക​ര​ടി കു​ട്ടി എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.