ഓ​ണ്‍​ലൈ​നാ​യി പി​സ ഓ​ർ​ഡ​ർ ചെ​യ്തു; 95,000 രൂ​പ ന​ഷ്ട​മാ​യി
മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പി​സ ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ന​ഷ്ട​മാ​യ​ത് 95,000 രൂ​പ. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. പ്ര​ശ​സ്ത​മാ​യ ഒ​രു ഭ​ക്ഷ​ണ​ശൃം​ഖ​ല​യു​ടെ മൊ​ബൈ​ൽ ആ​പ്ലീ​ക്കേ​ഷ​നി​ലൂ​ടെ പി​സ ഓ​ർ​ഡ​ർ ചെ​യ്ത ടെ​ക്കി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

കൊ​റ​മം​ഗ​ല സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് എ​ൻ.​വി. ഷെ​യ്ഖ് എ​ന്നാ​ണ്. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ഇ​യാ​ൾ പി​സ ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പി​സ എ​ത്തി​യി​ല്ല. പി​ന്നീ​ട് ഇ​യാ​ൾ ഗൂ​ഗി​ളി​ൽ തി​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച ആ​പ്ലി​ക്കേ​ഷ​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​രി​ലേ​ക്ക് വി​ളി​ച്ചു. പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് റീ​ഫ​ണ്ട് ചെ​യ്ത് ന​ൽ​കു​മെ​ന്നാ​ണ് അ​വി​ടെ നി​ന്നും കി​ട്ടി​യ അ​റി​പ്പ്.

ഇ​തി​നാ​യി ഫോ​ണി​ലേ​ക്ക് ഒ​രു സ​ന്ദേ​ശം ല​ഭി​ക്കു​മെ​ന്നും അ​തി​ൽ കാ​ണു​ന്ന ലി​ങ്കി​ൽ ക​യ​റി റീ​ഫ​ണ്ട് റി​ക്വ​സ്റ്റ് ചെ​യ്താ​ൽ മ​തി​യെ​ന്നും ഷെ​യ്ഖി​നോ​ട് അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ഫോ​ണി​ൽ ല​ഭി​ച്ച ലി​ങ്കി​ൽ ക​യ​റി​യ ഷെ​യ്ഖി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ മ​ന​സി​ലാ​ക്കു​ക​യും 95,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം മാ​ഡി​വാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ക​മ്പ​നി​ക്ക് ക​സ്റ്റ​മ​ർ കെ​യ​ർ ഇ​ല്ലെ​ന്ന് ഭ​ക്ഷ​ണ​ശൃം​ഖ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​മെ​യി​ൽ, ചാ​റ്റ് സ​ർ​വീ​സ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു. അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കു​രു​തി​യ പ​ണ​മാ​യി​രു​ന്നു ഇ​തെ​ന്ന് ഷെ​യ്ഖ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.