ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ര​ണം പു​ക​ച്ച് യു​വ​തി
Sunday, December 9, 2018 1:22 PM IST
മു​ത്ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ ക​ര​ണ​ത്ത് യു​വ​തി അ​ടി​ച്ചു. ബീ​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​റി​ലെ സ​രാ​യി​ലാ​ണ് സം​ഭ​വം. പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ മു​ഹ​മ്മ​ദ് ദു​രേ​റി​ന്‍റെ മു​ഖ​ത്ത് ഭാ​ര്യ സോ​ണി ഖാ​റ്റൂ​ണാ​ണ് അ​ടി​ച്ച​ത്.

മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യാ​യ മു​ഹ​മ്മ​ദും സോ​ണി​യ​യും നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2014ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ​ക്കും വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നു ശേ​ഷം ഇ​രു​വ​ർക്കുമിടയിൽ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ൽ സം​ഭ​വം പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ​പി​ലെ​ത്തി. ഇ​വി​ടെ വ​ച്ച് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ങ്കി​ലും മു​ഹ​മ്മ​ദ് ഭാ​ര്യ​യെ ത​ലാ​ഖ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ ക​ലി​പൂ​ണ്ട സോ​ണി എ​ഴു​ന്നേ​റ്റ് ചെ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ചാ​ടി​യെ​ണീ​റ്റ മു​ഹ​മ്മ​ദ് സോ​ണി​യു​ടെ മു​ഖ​ത്തും അ​ടി​ച്ചു. എ​ന്നാ​ൽ സോ​ണി വീ​ണ്ടും ഭ​ർ​ത്താ​വി​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു മാ​റ്റി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.