"ഭ​യ​വും ഭാ​ഗ്യ​വും'; ര​ണ്ട് ലോ​റി​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​നെ കാ​ണു​ക
Thursday, March 23, 2023 12:35 PM IST
ദൈ​നം​ദി​നം നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന​ത്. മി​ക്ക​പ്പോ​ഴും അ​ശ്ര​ദ്ധ​യൊ ആ​വേ​ശ​മൊ ആ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണം.

എ​ന്നാ​ല്‍ ചി​ല ഭാ​ഗ്യ​വാ​ന്‍​മാ​രു​ണ്ട്. വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ല്‍​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​വ​ര്‍. അ​വ​ര്‍ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ട്ടെ​ന്ന് ആ​ളു​ക​ള്‍ അ​ദ്ഭു​ത​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​രു
സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ ച​ര്‍​ച്ച.

ഷോ​ക്കിം​ഗ് വീ​ഡി​യോ എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു ബെെ​ക്ക് യാ​ത്രി​ക​ന്‍ ര​ണ്ട് ടി​പ്പ​ര്‍ ലോ​റി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ബൈ​ക്കു​മാ​യി എ​ത്തു​ന്ന​താ​ണു​ള്ള​ള​ത്. എ​ന്നാ​ല്‍ ബൈ​ക്കിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഇ​യാ​ള്‍ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​ണ്.

ആ​ദ്യ​ത്തെ ടി​പ്പ​ര്‍ ലോ​റി​യു​ടെ ട​യ​റി​ല്‍ ഉര​ഞ്ഞ ഇ​യാ​ള്‍ ര​ണ്ടാ​മ​ത്തെ ലോ​റി​ക്ക് അ​ടു​ത്താ​യി എ​ത്തു​ന്നു. ആ ​ലോ​റി കൈ​യി​ല്‍ തൊ​ട്ട് ക​ട​ന്നു​പോ​കു​ന്നു. എ​ന്നാ​ല്‍ അ​ദ്ഭു​ത​ക​ര​മാ​യി മരണത്തിൽ നിന്നും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​ണ്.

വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഇ​യാ​ള്‍ എ​ഴു​ന്നേ​റ്റ് ന​ട​ന്നു​വ​രു​ന്ന​താ​യി കാ​ണാം. ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "ജീ​വ​ന്‍ വി​ല​പ്പെ​ട്ട​താ​ണ്, ന​മ്മു​ടെ ജീ​വ​നോ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നോ അ​പ​ക​ട​ത്തി​ലാ​ക്കാ​ന്‍ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ല' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.