"മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം
Saturday, December 3, 2022 12:07 PM IST
സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകാന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്.

സൈബര്‍ ലോകം എന്നതിന്‍റെ അടിത്തറകള്‍ക്ക് കാരണമായവരില്‍ ഒരാളെന്ന് പറയാനാവുന്ന ബില്‍ ഗേറ്റ്സാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ അദ്ദേഹം 1995ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് അവതരണ പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം നടത്തിയ നൃത്തമാണ് ദൃശ്യങ്ങളിലുള്ളത്.

ഒരു സദസില്‍ നാലഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം നൃത്തംവയ്ക്കുന്നത്. നര്‍ത്തകരില്‍ ചിലര്‍ ആവേശത്തിലാകുമ്പോള്‍ ഇദ്ദേഹം കൈയടിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അമേരിക്കന്‍ വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ ഇദ്ദേഹത്തിന്‍റെ ഈ ചുവടുവയ്പ്പിന് രസകരമായ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "നൃത്തം ചെയ്യുന്നതിന്‍റെ കാരണം; തങ്ങള്‍ കോടീശ്വരന്മാരാകുമെന്ന് അവര്‍ക്കറിയാമായിരുന്നു' എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.