വി​ശ​പ്പ​ക​റ്റാ​ൻ വി​ഷം..! വിശന്നുവലഞ്ഞ പ​ക്ഷിക്കുഞ്ഞി​ന് സിഗരറ്റ് ന​ൽ​കി​ അമ്മപ്പക്ഷി
അ​മ്മ പ​ക്ഷി ത​ന്‍റെ കു​ഞ്ഞി​ന് ഭ​ക്ഷ​ണ​മാ​യി സി​ഗ​ര​റ്റി​ന്‍റെ കുറ്റി ന​ൽ​കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ ഒ​രു ബീ​ച്ചി​ലാ​ണ് ഏറെ ചർച്ചാ വിഷയമായ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ബീ​ച്ചി​ൽ അ​ടി​ഞ്ഞു കൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ഭ​ക്ഷ​ണ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് ഈ ​അ​മ്മ പ​ക്ഷി സി​ഗ​ര​റ്റ് ചു​ണ്ടി​ൽ എ​ടു​ത്ത് കു​ഞ്ഞി​ന് ന​ൽ​കി​യ​ത്. ലാ​ർ​ഗൊ സ്വ​ദേ​ശി​യാ​യ കാ​റെ​ൻ മാ​സ​ണ്‍ ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഈ ​ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. പു​ക​വ​ലി​ക്കു​ന്ന​വ​ർ ദ​യ​വാ​യി കു​റ്റി ബീ​ച്ചി​ൽ നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.