സു​ന്ദ​രി മ​യി​ലി​നെ ഓ​ർ​ഡ​ർ ചെ​യ്തു; കി​ട്ടി​യ​ത് വി​ചി​ത്ര രൂ​പം
Tuesday, October 15, 2019 4:45 PM IST
മ​യി​ലി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് വ​ള​രെ വി​ചി​ത്രാ​കൃ​തി​യി​ലു​ള്ള കേ​ക്ക്. ജോ​ർ​ജി​യ സ്വ​ദേ​ശി​നി​യാ​യ റീ​ന ഡേ​വി​സാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​കേ​ക്കി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്.

300 ഡോ​ള​റാ​യി​രു​ന്നു കേ​ക്കി​ന്‍റെ വി​ല. പ​റ​ഞ്ഞ സ​മ​യ​ത്ത് ത​ന്നെ ഓ​ർ​ഡ​ർ ല​ഭി​ച്ചു. എ​ന്നാ​ൽ പെ​ട്ടി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഞെ​ട്ടി​പ്പോ​യ​ത്. വ​ള​രെ വി​ചി​ത്ര ആ​കൃ​തി​യു​ള്ള കേ​ക്കാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്.

റീ​ന​യു​ടെ ബ​ന്ധു​വാ​യ അ​ന്ന​റ്റ് ഹി​ൽ ആ​ണ് ഈ ​സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. കേ​ക്ക് നി​ർ​മി​ച്ച​വ​രു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും പ​ണം തി​രി​കെ ന​ൽ​കു​വാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​വ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്താ​യാ​ലും ഈ ​ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.