പത്തനംതിട്ട കളക്ടറേറ്റിൽ ചെന്നാൽ ഇനി ന്യൂ ജെൻ ആയി ഭക്ഷണം കഴിക്കാം
ക​ള​ക്ട​റേ​റ്റ് കാ​ന്പ​സി​ലെ കാ​ന്‍റീ​നും ന്യൂ ​ജെ​ൻ ആ​യി. വ​യ​റും മ​ന​സും നി​റ​ഞ്ഞ് ന​ല്ല രു​ചി​യു​ള്ള ആ​ഹാ​രം കു​റ​ഞ്ഞ ചെ​ല​വി​ൽ എ​ന്ന പ്ര​ത്യേ​ക​ത​യു​ള്ള കാ​ന്‍റീ​ന് ബ​ഡ്ഡീ​സ് കി​ച്ച​ൺ എ​ന്ന പേ​രു ന​ൽ​കി​യി​ട്ടു​ണ്ട്. ന​വീ​ക​രി​ച്ച കാ​ന്‍റീ​നി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​വ​ഹി​ച്ചു. കു​റ​ഞ്ഞ വി​ല​യി​ല്‍ മി​ക​ച്ച ഭ​ക്ഷ​ണം ആ​ളു​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​രം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ കെ.​ മ​ഹേ​ഷ്‌​കു​മാ​ര്‍, ദി​ലീ​പ്, രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്ത​നം. ഇ​വ​രെ കൂ​ടാ​തെ അ​ഞ്ച് ജീ​വ​ന​ക്കാ​ര്‍ കാ​ന്‍റീ​നി​ല്‍ വേ​റെ​യു​ണ്ട്. മു​ന്‍​കൂ​ട്ടി ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യാ​ല്‍ എ​ന്ത് ആ​ഹാ​ര​വും കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​വി​ടെ നി​ന്നും ല​ഭി​ക്കും.

ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്ക് മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ആ​ഹാ​രം ല​ഭി​ക്കും. ആ​രേ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ന​പ്രി​യ​സി​നി​മാ ഡ​യ​ലോ​ഗു​ക​ളും ചി​ത്ര​ങ്ങ​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് കാ​ന്‍റീ​നി​ന്‍റെ ഉ​ള്‍​വ​ശം. ഓ​ഫീ​സി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ള്‍​ക്കും ടെ​ന്‍​ഷ​നു​ക​ള്‍​ക്കും ഇ​ട​യി​ല്‍ അ​ല്‍​പം ആ​ശ്വാ​സം തേ​ടു​ന്ന​വ​ർ​ക്കും കാ​ന്‍റീ​ൻ സു​ഖ​പ്ര​ദ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.