കു​ര​ങ്ങ​ന്‍റെ കൈ​യി​ൽ കെഎസ്ആർടിസി ബ​സ് കി​ട്ടി​യാ​ൽ? ദേ ഇങ്ങനെയിരിക്കും...!
Saturday, October 6, 2018 12:43 PM IST
കു​ര​ങ്ങ​ന്‍റെ കൈ​യി​ൽ പൂ​മാ​ല കി​ട്ടി​യാ​ൽ എ​ന്ന വാ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​ഞ്ചൊ​ല്ലാ​ണ്. എ​ങ്കി​ലി​താ ഈ ​വാ​ക്ക് മാ​റ്റി പി​ടി​ക്കു​വാ​ൻ സ​മ​യ​മാ​യെ​ന്നു​ള്ള​തി​നു തെ​ളി​വാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ.

കാ​ര​ണം ഡ്രൈ​വ​റു​ടെ മ​ടി​യി​ലി​രു​ന്ന് കു​ര​ങ്ങ​ൻ ആർടിസി ബ​സ് ഓ​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ക​ർ​ണാ​ട​ക ആർടിസി​യി​ലെ ഒ​രു ഡ്രൈ​വ​റാ​ണ് കു​ര​ങ്ങ​നെ ത​ന്‍റെ മ​ടി​യി​ലി​രു​ത്തി ബ​സി​ന്‍റെ സ്റ്റീ​യ​റിം​ഗ് ഏ​ൽ​പ്പി​ച്ച​ത്.

ക്ല​ച്ചും ബ്രേ​ക്കും ആ​ക്സി​ലേ​റ്റ​റും ഗി​യ​റും ഡ്രൈ​വ​ർ നി​യ​ന്ത്രി​ക്കു​മ്പോ​ൾ ബ​സ് ഏ​ങ്ങോ​ട്ടേ​ക്കാ​ണ് പോ​ക​ണ്ടെ​ത​ന്ന് തീ​രു​മാ​നി​ച്ച​ത് കു​ര​ങ്ങ​നും കൂടിയായി​രു​ന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ആർടിസി അ​ധി​കൃ​ത​ർ ഈ ​ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.