വെള്ളമൂർഖന്മാർ വാഴും പൊടന്നൂർ ഗ്രാമം!
Sunday, May 7, 2023 12:07 PM IST
കോയമ്പത്തൂരിനു സമീപമുള്ള പൊടന്നൂർ ഗ്രാമത്തിൽ വെള്ളമൂര്‍ഖന്മാരെ കാണുന്നത് പതിവായിരിക്കുകയാണ്. ഗ്രാമവാസികളെയാകെ അന്പരപ്പിച്ചു കഴിഞ്ഞ ദിവസം അഞ്ചടിയോളം നീളം വരുന്ന വെള്ളമൂര്‍ഖൻ ഒരു വീടിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. പാമ്പിനെ പിന്നീടു വനംവകുപ്പ് അധികൃതർ പിടികൂടി ആനക്കട്ടി വനമേഖലയില്‍ തുറന്നുവിട്ടു.
പൊടന്നൂര്‍ മേഖലയില്‍ വെള്ളമൂര്‍ഖനെ പലതവണ കണ്ടിട്ടുണ്ടെന്നും മെലാനിന്‍ പിഗ് മെന്‍റ്സിന്‍റെ അഭാവം മൂലമാണ് പാമ്പിന്‍റെ തൊലി വെളുത്തതായി മാറുന്നുതെന്നും വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് (ഡബ്ല്യുഎന്‍സിടി) കോഓര്‍ഡിനേറ്റര്‍ എം. സിറാജുദ്ദീന്‍ പറഞ്ഞു.
പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ നശീകരണം മൂലം ഗ്രാമമേഖലകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിരവധി നാഗങ്ങളെ കാണുന്നതായി ഡബ്ല്യുഎന്‍സിടി അംഗം മോഹന്‍ അറിയിച്ചു.