"എനിക്ക് തെറ്റ് പറ്റി.. ഞാൻ തിരുത്തുകയാണ് സൂർത്തുക്കളെ...'
Friday, January 7, 2022 6:48 PM IST
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾക്ക് സോഷ്യൽ മീഡിയയിൽ ചൂടു പിടിക്കുന്നത്. ഒരു മാസികയുടെ കവർ ചിത്രവുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ വിവാദം. ഇതിനിടെ നടൻ ദിലീപിനെക്കുറിച്ച് സിൻസി അനിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ പരിഹസിച്ചാണ് കുറിപ്പ്.
പോസ്റ്റിന്റെ പൂർണരൂപം
സത്യത്തിൽ ദിലീപ് വളരെ നല്ലവനായിരുന്നു....
എല്ലാ സ്ത്രീകളും അദ്ദേഹത്തിന് സഹോദരിമാരായിരുന്നു...
നല്ല കുടുംബസ്ഥൻ....
കാര്യപ്രാപ്തിയുള്ളവൻ...
ജനപ്രിയനായകൻ....
വികാരവിചാരങ്ങളിൽ അടിമപ്പെടാത്തവൻ....
എവിടെ സ്ത്രീക്ക് നേരെ ആക്രമണം നടക്കുന്ന വാർത്ത കേൾക്കുമ്പോഴും സ്വന്തം വീട്ടിലേക്ക് നോക്കി നെഞ്ചിടിപ്പ് കൂടുന്ന ഒരു അച്ഛൻ ആയിരുന്നു....
പക്ഷെ...പലരുടെയും ഗൂഡലോചന കൊണ്ട് ആ പാവം 85 ദിവസം ജയിൽ ശിക്ഷ വരെ അനുഭവിച്ചു...
ദിലീപ് ന്റെ അവകാശങ്ങളും സംരെക്ഷിക്കപ്പെടണം...
പുതിയ തെളിവുകൾ ഒന്നും ഉൾപെടുത്താതെ സാക്ഷികളെ വിസ്തരിക്കാൻ നില്കാതെ അയാളെ നിരുപധികം വിട്ടയക്കാൻ കോടതി തയാറാവണം..
ഭാരത ഗവൺമെൻറ് ഭാരതരത്നം നൽകി ആദരിക്കണം...
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യണം...
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ പഠനവിഷയമാക്കണം...
നമ്മുടെ വളർന്നു വരുന്ന തലമുറ അയാളെ കണ്ടു പഠിക്കണം..
❤✌️