ഈ ​സിം​ഗ് കി​ടു​വാ​ണ്; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​ക്ക് ഭ​ക്ഷ​ണം വാ​രി ന​ൽ​കി സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ
Wednesday, May 15, 2019 1:33 PM IST
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​ക്ക് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ശ്രീ​ന​ഗ​റി​ൽ നി​ന്നാ​ണ്.

ഇ​ക്ബാ​ൽ സിം​ഗ് എ​ന്നാ​ണ് ഈ ​ജ​വാ​ന്‍റെ പേ​ര്. ത​ന്‍റെ കൈ​യി​ലു​ള്ള പാ​ത്ര​ത്തി​ൽ നി​ന്നും ഈ ​കു​ട്ടി​ക്ക് ഇ​ക്ബാ​ൽ സിം​ഗ് ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ജ​മ്മു കാ​ഷ്മീ​ർ പോ​ലി​സി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. വ​ള​രെ മ​നു​ഷ്യ​ത്വ​പ​ര​മാ​യി പെ​രു​മാ​റി​യ ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്ക്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.