ത​മി​ഴ്നാ​ട്ടി​ൽ കാ​റി​ടി​ച്ചു മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും
ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ശ​രീ​രം ല​ഭി​ച്ച​ത് 420 കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും. ചെ​ന്നൈ​യ്ക്കു സ​മീ​പം തി​രു​വ​ള്ളൂ​രി​ലെ പ​ണ്ടൂ​രി​ൽ വ​ച്ചാ​ണ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സു​ധാ​ക​റി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച​ത്. സം​ഭ​വ ശേ​ഷം കാ​ർ നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യും ചെ​യ്തു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​റി​ഞ്ഞു പോ​യ സു​ധാ​ക​റി​ന്‍റെ വ​ല​ത് കാ​ൽ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ത്തി​യെ​ങ്കി​ലും ശ​രീ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ബൈ​ക്കി​ലി​രു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

പോ​ലീ​സ് സു​ധാ​ക​റി​ന്‍റെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ത്ത​തി​ൽ കോ​പാ​കു​ല​രാ​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും റോ​ഡ് ഉ​പ​രോ​ധി​ച്ചു.

അ​പ​ക​ടം ന​ട​ന്ന സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​യ ലോ​റി​യി​ലാ​ണ് സു​ധാ​ക​റി​ന്‍റെ ശ​രീ​രം തെ​റി​ച്ചു വീ​ണ​ത്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഇ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ലോ​ഡ് ഇ​റ​ക്കി​യ​തി​നു ശേ​ഷം ആ​ന്ധ്ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഈ ​ലോ​റി.

ആ​ന്ധ്ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ശ​രീ​രം കി​ട​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ശ​രീ​ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.