മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; കുളിരണിയാൻ സഞ്ചാരികളുടെ തിരക്ക്
Monday, January 7, 2019 5:57 PM IST
ഓൾഡ് ദേവികുളത്തെ പാതയോരത്തെ പുൽമൈതാനങ്ങൾ മഞ്ഞുപുതച്ചപ്പോൾ

അ​തി​ശൈ​ത്യ​മെ​ത്തി​യ മൂ​ന്നാ​റി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നു സ​ന്ദ​ർ​ശ​ക​ർ മൂ​ന്നാ​റി​ലെ​ത്തു​ന്നു. മൈ​ന​സ് മൂ​ന്നു ഡി​ഗ്രി വ​രെ​യെ​ത്തി​യ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

പു​തു​വ​ർ​ഷ​പ്പി​റ്റേ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ത​ണു​പ്പ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. മീ​ശ​പ്പു​ലി​മ​ല, ഓ​ൾ​ഡ് ദേ​വി​കു​ളം, ഗൂ​ഡാ​ര​വി​ള, ചെ​ണ്ടു​വ​ര, സെ​ല​ന്‍റ് വാ​ലി, കു​ണ്ട​ള, ക​ന്നി​മ​ല, ന​യ​മ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൈ​ന​സ് മൂ​ന്നു ഡി​ഗ്രി​യാ​യി​രു​ന്നു ത​ണു​പ്പ്. മാ​ട്ടു​പ്പെ​ട്ടി, ല​ക്ഷ്മി, സെ​വ​ൻ​മ​ല, ചൊ​ക്ക​നാ​ട്, പ​ഴ​യ മൂ​ന്നാ​ർ, മൂ​ന്നാ​ർ ടൗ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മൈ​ന​സ് ര​ണ്ട് ഡി​ഗ്രി​വ​രെ ത​ണു​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി.


പഴയ മൂന്നാർ ഹെഡ്‌വർക്സ് ഡാമിലെ ജലാശയം

പു​ൽ​മേ​ടു​ക​ളി​ൽ മ​ല​നി​ര​ക​ളി​ലും തേ​യി​ല​ച്ചെ​ടി​ക​ൾ​ക്കു മു​ക​ളി​ലും വീ​ണു​കി​ട​ക്കു​ന്ന മ​ഞ്ഞു​ക​ണ​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ചൊ​ക്ക​നാ​ട്, പ​ഴ​യ മൂ​ന്നാ​ർ, ഹെ​ഡ് വ​ർ​ക്സ് ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​ത്.

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും തു​ട​ർ​ന്നു​ള്ള ശ​ക്ത​മാ​യ വെ​യി​ലും തേ​യി​ല​ച്ചെ​ടി​ക​ൾ​ക്കു വി​ന​യാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ല​ക​ളി​ലെ ഐ​സ് വെ​യി​ലേ​റ്റ് ഉ​രു​കു​ന്പോ​ൾ തേ​യി​ല ഇ​ല​ക​ളും ക​രി​ഞ്ഞു​ണ​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.