ആ​രോ​ഗ്യ പ​രി​പാ​ല​നം നി​ർ​ബ​ന്ധം; വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ
Sunday, January 20, 2019 4:07 PM IST
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഷ​ഫി​ൾ ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​ന്‍റെ മ​നോ​ഹ​ര വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി​നേ​ടു​ന്നു. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വ​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി ​ഗു​വാ​ൻ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് ഏ​റെ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്തം ന​ട​ക്കു​ന്ന​ത്.

ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​വാ​നാ​ണ് ഈ ​പ്രി​ൻ​സി​പ്പ​ൽ ആ​ദ്യം ഷ​ഫി​ൾ ഡാ​ൻ​സ് സ്വ​യം പ​രി​ശീ​ലി​ച്ച​തും പി​ന്നീ​ട​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ​തും. മൈ​ക്കി​ൽ കൂ​ടി പാ​ട്ട് പാ​ടി നൃ​ത്തം ചെ​യ്യു​ന്ന പ്രി​ൻ​സി​പ്പ​ലി​നൊ​പ്പം കു​ട്ടി​ക​ളും നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

കം​പ്യൂ​ട്ട​റി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും മു​ൻ​പി​ലി​രു​ന്ന് ആ​രോ​ഗ്യം ക​ള​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ഈ ​നൃ​ത്തം വ​ലി​യൊ​രു ഘ​ട​ക​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ വി​ശ്വ​സി​ക്കു​ന്നു. സൗ​ത്ത് ചൈ​ന മോ​ർ​ണിം​ഗ് പോ​സ്റ്റി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 10 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.