ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ൽ പ്ര​തി​ക​ളു​ടെ ചെ​റു​പ്പ​കാ​ല​ത്തെ ചി​ത്രം; വെ​ട്ടി​ലാ​യി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ
Thursday, March 21, 2019 4:11 PM IST
ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ൽ പ്ര​തി​ക​ളു​ടെ കു​ട്ടി​ക്കാ​ല​ത്തെ ചി​ത്രം പ​തി​പ്പി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ വെ​ട്ടി​ലാ​യി. ചൈ​ന​യി​ലെ യു​ന്നാ​ൻ പ്ര​വ​ശ്യ​യി​ലെ ഹെ​ൻ​സി​യോം​ഗി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ൽ പ്ര​തി​ക​ളു​ടെ കു​ട്ടി​ക്കാ​ല​ത്തെ നി​ഷ്ക്ക​ള​ങ്ക​മാ​യ ചി​ത്രം പ​തി​പ്പി​ച്ച​ത്.

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ 100 പേ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സാ​യി പു​റ​ത്തു​വി​ട്ട​ത്. അ​തി​ൽ നാ​ലു പേ​രു​ടെ ചി​ത്രം ചെ​റു​പ്പ​കാ​ല​ത്തേ​താ​യി​രു​ന്നു. ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ൽ നാ​ലു കുട്ടികളുടെ ചിത്രം പു​റ​ത്തു വ​ന്ന​തോ​ടെ ഇ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. കൂ​ടാ​തെ പോ​ലീ​സി​നെ പ​രി​ഹ​സി​ച്ച് ധാ​രാ​ളം ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​വ​രു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ചെ​റു​പ്പ​കാ​ല​ത്തെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കൂ​ടാ​തെ ഈ ​കു​റ്റ​വാ​ളി​ക​ളു​ടെ മൂ​ക്ക്, ക​ണ്ണു​ക​ൾ, ചെ​വി​ക​ൾ, വാ​യ എ​ന്നി​വ​യ്ക്കൊ​ന്നും മാ​റ്റം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പിന്നീട് ചെ​യ്ത പ്ര​വ​ർ​ത്തി​യി​ൽ ബു​ദ്ധി​മോ​ശ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ക​ത്തി​ലൂ​ടെ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.