ക​ടു​വ​യ്ക്കു നേ​രെ പ​രി​ശീ​ല​ക​രു​ടെ ക്രൂ​ര​ത; വേ​ദ​നാ​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ
Friday, September 28, 2018 11:52 AM IST
സ​ർ​ക്ക​സി​നി​ടെ ക​ടു​വ​യ്ക്ക് പേ​ശി​വ​ലി​വു​ണ്ടാ​യ ക​ടു​വ​യ്ക്കു നേ​രെ പ​രി​ശീ​ല​ക​ർ ക്രൂ​ര​ത കാ​ട്ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നാ​ജ​ന​ക​മാ​കു​ന്നു. റ​ഷ്യ​യ​ലാ​ണ് സം​ഭ​വം. അ​ഗ്നി​വ​ള​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൂ​ടി ക​ടു​വ​ക​ളെ ര​ണ്ടു പ​രി​ശീ​ല​ക​ർ ചാ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം.

അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​തി​ൽ ഒ​രു ക​ടു​വ​യ്ക്ക് പേ​ശി​വ​ലി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​ത്ത് വീ​ണു​വെ​ങ്കി​ലും പ​രി​ശീ​ല​ക​രി​ലൊ​രാ​ൾ കൈ​യ്യി​ലി​രു​ന്ന വ​ടി​കൊ​ണ്ടു കു​ത്തി ക​ടു​വ​യെ എ​ഴു​ന്നേ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ൽ വ​ടി​കൊ​ണ്ടു കു​ത്തി​യും വാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ചും പ​രി​ശീ​ല​ക​ൻ ദ്രോ​ഹം തു​ട​ർ​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ളും വ​ന്ന് ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ളം ഒ​ഴി​ച്ച് എ​ണീ​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ടു​വ അ​തി​നു സാ​ധി​ക്കാ​തെ ത​റ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പ​രി​ശീ​ല​ക​ൻ ക​ടു​വ​യെ വാ​ലി​ൽ പി​ടി​ച്ച് ത​റ​യി​ൽ കൂ​ടി വ​ലി​ച്ചി​ഴ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ണ്ടും ശ​രീ​ര​ത്തി​ൽ വെ​ള്ളം ഒ​ഴി​ക്കു​മ്പോ​ൾ ക​ടു​വ എ​ണീ​ക്കു​ക​യാ​യി​രു​ന്നു. കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ങ്ങ​ൾ​ക്കു നേ​രെ ക്രൂ​ര​ത ചെ​യ്ത​തി​ന് ഈ ​പ​രി​ശീ​ല​ക​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.