ബ​സ് മാ​റി​ക്ക​യ​റി​യ കു​ട്ടി​ക്ക് തു​ണ​യാ​യ​ത് ക​ണ്ട​ക്ട​ർ; ക​ണ്ണ് ന​ന​യി​ക്കും പി​താ​വി​ന്‍റെ കു​റി​പ്പ്....
Thursday, June 13, 2019 3:38 PM IST
ബ​സ് മാ​റി​ക്ക​യ​റി​യ എ​ഴാം ക്ലാ​സു​കാ​രി​യെ പി​താ​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പ്പി​ച്ച ക​ണ്ട​ക്ട​ർ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു​ള്ള ബ​സി​ൽ ക​യ​റി ആ​റ​ന്മു​ള​യി​ൽ ഇ​റ​ങ്ങേ​ണ്ട കു​ട്ടി​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള പാ​ഴൂ​ർ ബ​സി​ൽ ക​യ​റി​യ​ത്.

ക​ണ്ട​ക്ട​ർ ടി​ക്ക​റ്റെ​ടു​ക്കു​വാ​ൻ ചെ​ന്ന​പ്പോ​ൾ കു​ട്ടി ആ​റ​ന്മു​ള​യ്ക്കാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ കു​ട്ടി ബ​സ് മാ​റി ക​യ​റി​യ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ക​ണ്ട​ക്ട​ർ ഉ​ട​ൻ ത​ന്നെ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ കു​ട്ടി​ക്ക് ന​ൽ​കു​ക​യും പി​താ​വി​നെ വി​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് കു​ട്ടി​യു​ടെ പി​താ​വ് വ​രു​ന്ന​തു വ​രെ അ​ദ്ദേ​ഹം ഇ​ല​ന്തൂ​ർ എ​ന്ന സ്ഥ​ല​ത്ത് കു​ട്ടി​യോ​ടൊ​പ്പം നി​ന്ന് മ​ക​ളെ അ​ദ്ദേ​ഹ​ത്തി​ന് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് സ​ന്തോ​ഷ് കു​ര്യ​നാ​ണ് ഈ ​സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

കു​ട്ടി​യെ വ​ണ്ടി​യി​ൽ നി​ന്നും ഇ​റ​ക്കി വി​ട്ട് യാ​ത്ര തു​ട​രാ​തെ, ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ആ ​കു​ട്ടി​ക്ക് ര​ക്ഷ​ക​നാ​യ ക​ണ്ട​ക്ട​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.