മ​ദ്യ​ല​ഹ​രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മേ​ൽ പ​ണം വാ​രിവി​ത​റി; പോ​ലീ​സുകാരന് സ​സ്പെ​ൻ​ഷ​ൻ
സ്കൂ​ളി​ൽ റി​പ്പ​ബ്ളി​ക് ദി​ന ച​ട​ങ്ങി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​ർ​ക്ക് പ​ണം വാ​രി​യെ​റി​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്ര​മോ​ദ് വാ​ക്കെ എ​ന്ന ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​ണ് പ​ണം വി​ത​റി​യ​ത്.

നാ​ഗ്പൂ​രി​ലെ ഒ​രു സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മേ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​മോ​ദ് ക​റ​ൻ​സി നോ​ട്ടു​ക​ൾ വാ​രി വി​ത​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഭി​വാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലെ ന​ന്ദി​ലാ​യി​രു​ന്നു പ്ര​മോ​ദി​നു പോ​സ്റ്റിം​ഗ് ന​ൽ​കി​യി​രു​ന്ന​ത്. യൂ​ണി​ഫോ​മി​ലാ​ണ് ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മേ​ൽ പ​ണം വാ​രി വി​ത​റി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.