ക​ട​ലി​ൽ ചാ​ടി​യ ക​ങ്കാ​രു​വി​ന് തു​ണ​യാ​യി പോ​ലീ​സ്
Tuesday, October 30, 2018 11:24 AM IST
അ​ല​യ​ടി​ച്ചു​യ​രു​ന്ന തി​ര​മാ​ല​യി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി തി​രി​കെ ക​യ​റാ​നാ​കാ​ത്ത വി​ധം ക​ട​ലി​ൽ കു​ടു​ങ്ങി​യ ക​ങ്കാ​രു​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ബീ​ച്ചി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ​യും പോ​ലീ​സി​നെ​യും ഏ​റെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ങ്കാ​രു ക​ട​ലി​ൽ ചാ​ടി​യെ​ന്ന് ബീ​ച്ചി​ലെ​ത്തി​യ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ ഇ​വ​ർ ഉ​ട​ൻ ത​ന്നെ വെ​ള്ള​ത്തി​ലേ​ക്കു ചാ​ടി ക​ങ്കാ​രു​വി​നെ ക​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ക​ങ്കാ​രു​വി​ന്‍റെ ബോ​ധം ന​ഷ്ട​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ലെ വെ​ള്ളം തു​ട​ച്ചു നീ​ക്കി​യ​തി​നു ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കൃ​ത്രി​മ​ശ്വാ​സോ​ച്ഛാ​സം ന​ൽ​കി​യ​പ്പോ​ഴാ​ണ് ക​ങ്കാ​രു​വി​ന് ബോ​ധം തി​രി​കെ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.