വി​വാ​ഹാ​ഘോ​ഷ​ത്തി​നാ​യി ദ​മ്പ​തി​ക​ള്‍ വി​മാ​നം ബു​ക്ക് ചെ​യ്ത് നൃ​ത്തം ചെ​യ്യു​മ്പോ​ള്‍; വീ​ഡി​യോ
Monday, March 20, 2023 10:54 AM IST
വി​വാ​ഹ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളും ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​ത്. പ്ര​ത്യേ​കി​ച്ച് സാ​ങ്കേി​ത​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച നി​മി​ത്തം ഒ​രോ ദി​വ​സ​വും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​ളു​ക​ള്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​ത ക​ണ്ടെ​ത്തും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഈ ​വ​ക കാ​ര്യ​ങ്ങ​ള്‍ ധാ​രാ​ളം ആ​ളു​ക​ളി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ക​യും വൈ​കാ​തെ അ​നു​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ഇ​പ്പോ​ഴി​താ വി​വാ​ഹ ആ​ഘോ​ഷം ആ​കാ​ശ​ത്തി​ല്‍ ന​ട​ത്തി​യ ദ​മ്പ​തി​ക​ളു​ടെ കാ​ര്യ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച. ആ​ങ്ക​ര്‍ ജെ​കെ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ദ​മ്പ​തി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​രു വി​മാ​ന​ത്തി​ലു​ള്ള​താ​യി കാ​ണാം.

ഇ​വ​ര്‍ വി​വാ​ഹാ​ഘോ​ഷ​ത്തി​നാ​യി ഒ​രു വി​മാ​നം മു​ഴു​വ​ന്‍ ബു​ക്ക് ചെ​യ്തി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ "മാ​ന്‍ മേ​രി ജാ​ന്‍' എ​ന്ന ഗാ​ന​ത്തി​ന് ദ​മ്പ​തി​ക​ള്‍ നൃ​ത്തം ചെ​യ്യു​ന്ന​ത് കാ​ണാം. മ​റ്റു​ള്ള​വ​ര്‍ ഇ​വ​രെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. ചി​ല​ര്‍ ഈ ​ആ​ഘോ​ഷ​ത്തെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ്. "ദു​ര്‍​ചെ​ല​വ് എ​ന്ന​തി​നെ മാ​റ്റി നി​റു​ത്തി​യാ​ലും വി​മാ​ന​ത്തി​ലെ സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യും പ്രോ​ട്ടോ​ക്കോ​ളു​ക​ളേ​യും കാ​റ്റി​ല്‍ പ​റ​ത്തു​ന്ന​ത് വി​മ​ര്‍​ശി​ക്കാ​തെ വ​യ്യ. അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.