ഒ​ടു​വി​ൽ ഉ​ത്ത​ര​മാ​യി; ലോ​ക​ത്ത് നി​ർ​മി​ച്ച ഏ​റ്റ​വും വി​ല​യേ​റി​യ കാ​റി​ന്‍റെ ഉ​ട​മ റൊ​ണാ​ൾ​ഡോ
Thursday, May 2, 2019 11:27 AM IST
ലോ​ക​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വി​ല​യേ​റി​യ കാ​ർ സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ബു​ഗാ​ട്ടി ലാ ​വൊ​ച്യൂ​ർ നോ​റെ​യാ​ണ് യു​വ​ന്‍റ​സ് താ​രം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് സ്പാ​നി​ഷ് സ്പോ​ർ​ട്സ് മാ​ധ്യ​മ​മാ​യ മാ​ഴ്സ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 11 ദ​ശ​ല​ക്ഷം യൂ​റോ (85.7 കോ​ടി രൂ​പ) യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല​യെ ക​രു​ത​പ്പെ​ടു​ന്നു. എ​ന്നാ​ൽ ബു​ഗാ​ട്ടി ഇ​തേ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ലോ​ക​ത്ത് ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള കാ​റാ​ണി​ത്. കാ​ർ വാ​ങ്ങ​ണ​മെ​ന്ന് ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചാ​ലും പ്ര​യാ​സ​മാ​ണ്. കാ​ര​ണം ആ​കെ ഒ​രു ലാ ​വൊ​ച്യൂ​ർ നോ​റെ കാ​ർ മാ​ത്ര​മാ​ണ് ബു​ഗാ​ട്ടി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ക​ന്പ​നി സ്ഥാ​പി​ച്ച​തി​ന്‍റെ 110-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ലാ ​വൊ​ച്യൂ​ർ നോ​റെ പു​റ​ത്തി​റ​ക്കി​യ​ത്. മാ​ർ​ച്ചി​ൽ ജെ​നീ​വ മോ​ട്ടോ​ർ ഷോ​യി​ലാ​യി​രു​ന്നു പു​റ​ത്തി​റ​ക്ക​ൽ.

ഫോ​ക്സ്വാ​ഗ​ണ്‍ ഗ്രൂ​പ്പി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നും ഫെ​ർ​ഡി​നാ​ന്‍റ് പോ​ർ​ഷെ​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ ഫെ​ർ​ഡി​നാ​ൻ​ഡ് പീ​ച്ച് ഈ ​കാ​ർ വാ​ങ്ങി​യെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്നു. അ​ത്യാ​ഡം​ബ​ര പൂ​ർ​ണ​മാ​യ ഈ ​കാ​ർ റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ഇ​ത് ഓ​ടി​ക്കു​വാ​ൻ 2021 വ​രെ അ​ദ്ദേ​ഹ​ത്തി​ന് കാ​ത്തി​രി​ക്ക​ണം. കാ​റി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പി​ൽ ചി​ല മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്.

1936-നും 1938-​നും ഇ​ട​യി​ൽ ബു​ഗാ​ട്ടി നി​ർ​മി​ച്ച അ​തി​പ്ര​ശ​സ്ത​മാ​യ കാ​റാ​ണ് 57എ​സ്സി അ​റ്റ്ലാ​ന്‍റി​ക്ക്. ഈ ​മോ​ഡ​ലി​ൽ വെ​റും നാ​ലു കാ​റു​ക​ൾ മാ​ത്ര​മാ​ണ് ബു​ഗാ​ട്ടി നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ പ​രി​ഷ്ക്ക​രി​ച്ച രൂ​പ​മാ​റ്റ​മാ​ണ് ലാ ​വൊ​ച്യൂ​ർ നോ​റെ.

ഫു​ട്ബോ​ൾ ലോ​ക​ത്തെ വി​ല​യേ​റി​യ താ​ര​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ അ​തി​വി​ശാ​ല​മാ​യ ശേ​ഖ​രം സ്വ​ന്ത​മാ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ബു​ഗാ​ട്ടി ഷി​റോ​ണ്‍ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ബു​ഗാ​ട്ടി വെ​റോ​ണ്‍, മെ​ഴ്സി​ഡ​സ് സി ​ക്ലാ​സ് സ്പോ​ട്ട് കൂ​പ്പെ, റോ​ൾ​സ് റോ​യ്സ് ഫാ​ന്‍റം, ഫെ​റാ​രി 599 ജി​റ്റി​ഒ, ലം​ബോ​ർ​ഗി​നി അ​വ​ന്‍റൊ​ഡോ​ർ എ​ൽ​പി700-4, ആ​സ്റ്റ​ണ്‍ മാ​ർ​ട്ടി​ൻ ഡി​ബി9, ബെ​ന്‍റ്ലി കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി​സി സ്പീ​ഡ് എ​ന്നീ കാ​റു​ക​ൾ റൊ​ണാ​ൾ​ഡോ​യു​ടെ കാ​ർ ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.