ടെ​ഡി ബി​യ​റി​ന് സ്വന്തം അ​മ്മ​യു​ടെ ശ​ബ്ദം; മക്കളുടെ ക്രി​സ്മ​സ് സ​മ്മാ​നം കണ്ട് കണ്ണുനിറഞ്ഞ് പിതാവ്
Saturday, December 29, 2018 3:37 PM IST
അ​ച്ഛ​ന് മ​ക്ക​ൾ ന​ൽ​കി​യ ക്രി​സ്മ​സ് സ​മ്മാ​ന​ത്തി​ന് മരണമടഞ്ഞ മു​ത്ത​ശി​യു​ടെ ശ​ബ്ദം. നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ വി​ൻ​സ്റ്റ​ണ്‍ സ​ലെം സ്വ​ദേ​ശി​ക​ളാ​യ മെ​ലി​യ ടി​നി​നും സ​ഹോ​ദ​രി​യു​മാ​ണ് ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​ച്ഛ​ന് ടെ​ഡി ബി​യ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഈ ​ടെ​ഡി ബി​യ​റി​ലെ ബ​ട്ട​ൻ അ​മ​ർ​ത്തു​മ്പോ​ൾ പു​റ​ത്തേ​ക്കു വ​ന്ന​ത് മ​ര​ണ​മ​ട​ഞ്ഞ മു​ത്ത​ശി​യു​ടെ ശ​ബ്ദ​മാ​യി​രു​ന്നു. അ​മ്മ അ​യ​ച്ചു ന​ൽ​കി​യ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ന​ഷ്ട​മാ​കു​മോ എ​ന്ന് ഭ​യ​ന്ന അ​ച്ഛ​ൻ ത​ന്‍റെ ഫോ​ണ്‍ പോ​ലും മാ​റാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​ച്ഛ​നെ വി​സ്മ​യി​പ്പി​ച്ച് മ​ക്ക​ൾ ഇ​ത്ത​ര​മൊ​രു സ​മ്മാ​നം ന​ൽ​കി​യ​ത്.

ടെ​ഡി ബി​യ​റി​ലെ ബ​ട്ട​ണ്‍ അ​മ​ർ​ത്തു​മ്പോ​ൾ അ​മ്മ​യു​ടെ ശ​ബ്ദം കേ​ട്ട് അ​ച്ഛ​ന്‍റെ ക​ണ്ണു നി​റ​യു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മ​ക്ക​ൾ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.