വെ​ള്ള​ത്തി​ൽ വീ​ണ ആ​റു​വ​യ​സു​കാ​രി​ക്ക് തു​ണ​യാ​യി ഡെ​ലി​വ​റി ബോ​യി
Tuesday, October 23, 2018 12:32 PM IST
വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ് മ​ര​ണ​ത്തെ മു​മ്പി​ൽ ക​ണ്ട ആ​റു​വ​യ​സു​കാ​രി​ക്ക് ഡെ​ലി​വ​റി ബോ​യി തു​ണ​യാ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടി​യെ​ടു​ക്കു​ന്നു. ചൈ​ന​യി​ലെ ഹെ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ഷാ​വോ​സിം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം.

ന​ദി​യു​ടെ തീ​ര​ത്തി​രു​ന്ന തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കാ​ലു തെ​ന്നി ഈ ​കു​ട്ടി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി കൈ​കാ​ലു​ക​ളി​ട്ട് വെ​ള്ള​ത്തി​ൽ അ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ളാ​ണ് ഒ​രു ഡെ​ലി​വ​റി ബോ​യി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു വ​ന്ന​ത്. എ​ന്തോ അ​പ​ക​ടം ന​ട​ക്കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം പെ​ട്ട​ന്ന് ത​ന്നെ ബെ​ക്ക് നി​ർ​ത്തി ഇ​വി​ടെ​ക്ക് എ​ത്തു​ക​യും വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ നി​ന്നും കു​ട്ടി​യെ ര​ക്ഷി​ച്ച് ക​ര​യി​ൽ ക​യ​റ്റി​യ അ​ദ്ദേ​ഹം വെ​ള്ള​ത്തി​ലേ​ക്കി​റ​ങ്ങി കു​ട്ടി​യു​ടെ ഷൂ​വും എ​ടു​ത്ത് തി​രി​കെ ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ളു​ടെ പേ​ര് ഹി ​ലി​ൻ​ഫെം​ഗ് എ​ന്നാ​ണ്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ​ങ്ങും അ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.