മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഒ​ബാ​മ ടി​വി​യി​ൽ ക​ണ്ടോ..‍? സ​ത്യാ​വ​സ്ഥ ഇ​താ​ണ്
രണ്ടാംവട്ടം പ്രധാനമന്ത്രിയായി ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ ടി​വി​യി​ൽ കാ​ണു​ന്നുവെന്ന തരത്തിൽ ഒരു ചിത്രം ഏതാനും ദിവസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. . "ഒ​ബാ​മ​പോ​ലും സ​ത്യ​പ്ര​തി​ജ്ഞ കാ​ണു​ന്നു, ഇ​താ​ണ് മോ​ദി​യു​ടെ ശ​ക്തി' തുടങ്ങിയ അടിക്കുറിപ്പോടെയാണ് ചി​ത്രം പല ഗ്രൂപ്പുകളിലൂടെയും പ്ര​ച​രി​ച്ചി​രു​ന്ന​ത്. എന്നാൽ ഈ ചിത്രം വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.2014ൽ ​അ​മേ​രി​ക്ക-​ജ​ർ​മ​നി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണു​ന്ന ഒ​ബാ​മ​യു​ടെ ചി​ത്ര​ത്തി​ൽ മോ​ദി​യു​ടെ ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നതാണ് യാ​ഥാ​ർ​ഥ്യം. ന്യൂ​യോ​ർ​ക്ക് ടൈം​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡ​ഗ് മിൽ​സാണ് ഈ ​ചി​ത്രം എ​ടു​ത്ത​ത്. അ​ദ്ദേ​ഹം ഇ​ത് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.