ജീവനൊടുക്കാൻ ടൂ​ത്ത് ബ്ര​ഷ് വി​ഴു​ങ്ങി; പു​റ​ത്തെ​ടു​ത്ത​ത് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം
Saturday, August 3, 2019 1:48 PM IST
ക​ടു​ത്ത വ​യ​റുവേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്ത​ത് ടൂ​ത്ത് ബ്ര​ഷ്. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ ഷെ​ൻ​സ്ഹെ​ന്നി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് 51വ​യ​സു​കാ​ര​നാ​യ ഒ​രാ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ ബ്ര​ഷ് എ​ടു​ത്ത​ത്.

എ​ന്നാ​ൽ 14 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ബ്ര​ഷ് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​റ്റി​ൽ എ​ത്തി​യ​താ​ണെ​ന്നു​ള്ള​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​രം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജീവനൊടുക്കാ​നാ​ണ് താ​ൻ ബ്ര​ഷ് വി​ഴു​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷെ ബ്ര​ഷ് ശ​രീ​ര​ത്തി​ന് അ​ക​ത്താ​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും തോ​ന്നാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് താ​ൻ ചി​കി​ത്സ തേ​ടാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ടു​ത്തി​ടെ വ​യ​റ് വേ​ദ​ന ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം അ​ദ്ദേ​ഹം പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​യെ​ന്നാ​ണ് ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.