ഹൃ​ദ​യം തു​റ​ന്ന് 118-ാം വ​യ​സി​ൽ ശ​സ്ത്ര​ക്രി​യ; ക​ർതാ​ർ മു​ത്ത​ശി ഇ​നി ഗി​ന്ന​സ് മു​ത്ത​ശി
Thursday, March 7, 2019 11:29 AM IST
118-ാം വ​യ​സി​ൽ ലോ​ക റി​ക്കാ​ർ​ഡ് ബു​ക്കി​ൽ പേ​രെ​ഴു​തി ക​ർ​താ​ർ കൗ​ർ സം​ഗ. ഈ ​പ്രാ​യം​ചെ​ന്ന കാ​ല​ത്ത് എ​ന്ത് റി​ക്കാ​ർ​ഡാ​ണ് മു​ത്ത​ശ്ശി ഇ​ടു​ന്ന​തെ​ന്നാ​കും ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന ആ​ള്‍​ക്കു​ള്ള ശ​സ്ത്ര​ക്രി​യ റിക്കാ​ര്‍​ഡാ​ണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ക​ർ​താ​ർ കൗ​ർ സ്വ​ന്തം പേ​രി​ൽ എ​ഴു​തു​ന്ന​ത്.

ലു​ധി​യാ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ പേ​സ് മേ​ക്ക​ര്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണ് ക​ർതാ​ർ കൗ​ർ വി​ധേ​യ​യാ​യ​ത്. വ​യ​സ് 118 ക​ഴി​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും പ്രാ​യം ഏ​റി​യ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ന്‍ അ​ത്ര എ​ളു​പ്പ​മാ​വി​ല്ല എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ചി​ന്തി​ച്ച​ത്. എ​ന്നാ​ൽ ഡോ​ക്ട​റു​മാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രി​ക്കാ​ൻ സാ​ധി​ച്ചു.




കൗ​റി​ന്‍റെ സ​ഹോ​ദ​ര​ൻ 1903ലാ​ണ് ജ​നി​ച്ച​ത്. അ​വ​രു​ടെ മ​ക​ൾ​ക്ക് 90 വ​യ​സും പ്രാ​യ​മു​ണ്ട്. 118 വ​യ​സി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ​സ്ത്ര​ക്രിയ വി​ജ​യ​ക​ര​മാ​യി പൂ​ർ‌​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു. റി​ക്കാ​ർ​ഡ് ബു​ക്കി​ൽ പേ​രെ​ഴു​താ​ൻ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഗി​ന്ന​സ്, ലിം​ക ബു​ക്ക് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​താ​യും ഡോ ​രാ​വ്നി​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.

ഇ​ത്ര​യും പ്രാ​യം ചെ​ന്ന ഒ​രാ​ള്‍​ക്ക് ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ ലോ​ക​റി​ക്കാ​ർ​ഡ് ബു​ക്കി​ൽ കൗ​റി​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം 114-ാം വ​യ​സി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി കു​ഞ്ഞീ​ദു​മ്മ റി​ക്കാ​ർ​ഡ് ഇ​ട്ടി​രു​ന്നു. ഇ​തി​നു​മു​മ്പ് യു​എ​സി​ലെ ന്യൂ​പോ​ർ​ട്ടി​ൽ 112-ാം വ​യ​സി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യാ​യി​രു​ന്നു റി​ക്കാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.