"ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം
Tuesday, November 29, 2022 11:49 AM IST
നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ്ചക്കാരുടെ മനം കവരാറുണ്ട്.

അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒരു സ്ത്രീ അടുക്കളയില്‍ നില്‍ക്കുകയാണ്. അവര്‍ക്കടുത്തായി രണ്ടു നായകള്‍ ഉണ്ട്. അവര്‍ നായകള്‍ക്കായി ഭക്ഷണം തയാറാക്കുകയാണ്.

അവയില്‍ ഒരു നായ ഇവര്‍ ആഹാരം പാകം ചെയ്യുന്നതിന് സമീപത്തായി നിന്ന് പൊങ്ങിചാടുകയാണ്. പലവട്ടവും ആ നായ ഈ പ്രവര്‍ത്തി തുടരുകയാണ്. മറുവശത്തായി നില്‍ക്കുന്ന നായ പക്ഷെ വാലാട്ടി സാധാരണപോലെ ആഹാരം കാത്തിരിക്കുകയാണ്.

ഏതായാലും ഈ "ചാട്ടക്കാരന്‍' ആ സ്ത്രീയെ ചിരിപ്പിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. 3.4 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

"ആ ആവേശം നോക്കൂ ശമ്പളം വരുമ്പോള്‍ ഉള്ള എന്‍റെ മാനസികാവസ്ഥ' എന്നാണൊരു ഉപയോക്താവിന്‍റെ രസകരമായ കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.