ഭീകരനാണവൻ, കൊടുംഭീകരൻ; നായക്കള്ളൻ കാമറയിൽ കുടുങ്ങിയപ്പോൾ
Thursday, September 6, 2018 10:46 AM IST
മോ​ഷ​ണം ന​ട​ത്തു​ന്ന​ത് മ​നു​ഷ്യ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ ഈ ​ചി​ന്താ​ഗ​തി​യെ പാ​ടേ മാ​യ്ച്ചു​ക​ള​യു​ക​യാ​ണ് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വം. കാ​ര​ണം ഇ​വി​ടെ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ഒ​രു നാ​യ​യാ​ണ്.

ഒ​രു മേ​ശ​യ്ക്കു ചു​റ്റും ഇ​രു​ന്ന് ചീ​ട്ടു​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന നാ​ലു​പേ​രി​ൽ ഒ​രാ​ളു​ടെ പേ​ഴ്സ് നി​ല​ത്തു വീ​ണി​രു​ന്നു. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​യ ര​ണ്ടു നാ​യ്ക്ക​ളി​ൽ ഒ​ന്ന് ഈ ​പേ​ഴ്സ് ക​ടി​ച്ച് എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഇ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​നാ​യ​യ്ക്ക് പ​രി​ശീ​ല​നം ല​ഭി​ച്ച​തി​നാ​ലാ​ക​ണം ഇ​ത്ര വി​ദ​ഗ്ധ​മാ​യി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.