ക​ഴു​ത​യെ പെ​യി​ന്‍റ​ടി​ച്ച് സീ​ബ്ര​യാ​ക്കി; വി​മ​ർ​ശ​ന​മു​യ​രു​ന്നു
വി​വാ​ഹാ​ഘോ​ഷം അ​തി​മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ക​ഴു​ത​ക​ളെ പെ​യി​ന്‍റ​ടി​ച്ച് സീ​ബ്ര​യാ​ക്കി മാ​റ്റി​യ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്. സ്പെ​യി​നി​ലെ കാ​ഡി​സി​ലാ​ണ് സം​ഭ​വം. വി​വാ​ഹം അ​ടി​പൊ​ളി​യാ​ക്കു​വാ​നാ​യി ദ​മ്പ​തി​ക​ൾ തീ​രു​മാ​നി​ച്ച​ത് കാ​ട് പോ​ലെ​യു​ള്ള ഒ​രു തീം ​ആ​യി​രു​ന്നു.

ഇ​വി​ടെ അ​ല​ഞ്ഞ് ന​ട​ക്കു​വാ​നാ​യി നി​ര​വ​ധി മൃ​ങ്ങ​ളെ​യും കൊ​ണ്ടു​വ​ന്നി​രു​ന്നു. വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നെ​ത്തു​ന്ന​വ​ർ​ക്ക് കാ​ടി​ന്‍റെ അ​നു​ഭ​വം ന​ൽ​കു​വാ​നാ​യി​രു​ന്നു ഈ ​പ​ദ്ധ​തി. എ​ന്നാ​ൽ ഇ​വി​ടെ സീ​ബ്ര​യാ​യി നി​ർ​ത്തി​യി​രു​ന്ന​ത് കറുപ്പും വെളുപ്പും പെ​യി​ന്‍റ് അ​ടി​ച്ച ക​ഴു​ത​കളെ ആ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു പ്ര​ദേ​ശ​വാ​സി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ സ​ന്തോ​ഷ​ങ്ങ​ൾ​ക്കു വേ​ണ്ടി മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ചെ​യ്യു​ന്ന ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം ഉ​യ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.