ഓ​ടുന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ എ​ണീ​റ്റ് നി​ന്ന് നൃ​ത്തം ചെ​യ്തു; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ ത​ന്‍റെ സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് നി​ന്ന് നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. കൊ​ളം​ബി​യ​യി​ലാ​ണ് ഏ​വ​രെ​യും "ഞെ​ട്ടി​ച്ച' ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ബ​സി​ൽ ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ സീ​റ്റി​ൽ നി​ന്നും ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന ഡ്രൈ​വ​ർ സ്റ്റി​യ​റിം​ഗ് വിട്ട് നൃ​ത്തം ചെ​യ്യു​ന്നതും കൈ ​കൊ​ട്ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഇതു കണ്ട്, ഇത്ര അലക്ഷ്യമായാണോ വാഹനമോടിക്കുന്നതെന്ന് ചിന്തിക്കുമ്പോഴാണ് വീഡിയോയുടെ യഥാർഥ ക്ലൈമാക്സ് എത്തുന്നത്. കേ​ടാ​യ​തി​നാ​ൽ ഒ​രു ക്രെ​യി​നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ന്ന ബ​സ് ആ​യി​രു​ന്നു അ​ത്.

വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​നു പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...