നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ വീ​ണ​ത് നീ​ന്ത​ൽ​കു​ള​ത്തി​ൽ
Tuesday, September 18, 2018 3:05 PM IST
അ​റു​പ​ത് വ​യ​സു​കാ​രി ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി നീ​ന്ത​ൽ കു​ള​ത്തി​ലേ​ക്കു വീ​ണു. നീ​ന്ത​ൽ​കു​ള​ത്തി​ൽ കാ​ർ കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ കാ​ർ പൂ​ൾ എ​ന്ന പേ​രി​ൽ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാ​റി​നു​ള്ളി​ൽ ഈ ​സ്ത്രീ​ക്കൊ​പ്പം മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്നു.​ഇ​രു​വ​രും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​ർ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ഞ്ഞു ചെ​ന്ന് നീ​ന്ത​ൽ കു​ള​ത്തി​ലേ​ക്കു വീ​ണ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.