നമ്മുടെ പൊന്നോമനകളുടെ യാത്ര സുരക്ഷിതമാണോ..? വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...
Wednesday, September 26, 2018 4:46 PM IST
പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ ബാ​ല​ഭാ​സ്ക്ക​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത ഏ​റെ ഞെ​ട്ട​ലോ​ടെ​യാ​ണ് ഏ​വ​രും വാ​യി​ച്ച​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി തേ​ജ​സ്വി​നി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് പ​തി​നേ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​വ​ർ​ക്കു ല​ഭി​ച്ച പൊ​ന്നോ​മ​ന പു​ത്രി​യെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു പോ​ലും അ​റി​യാ​തെ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.



ഇ​പ്പോ​ഴി​താ കു​ട്ടി​ക​ളു​മാ​യി കാ​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് ഡോ.​ഷി​നു ശ്യാ​മ​ള​ൻ എന്ന യുവഡോക്ടർ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ന​മ്മു​ടെ കൂ​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന കു​റി​പ്പി​ൽ യാ​ത്ര​ക്കി​ട​യി​ൽ ഇ​വ​ർ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബേ​ബി കാ​ർ സീ​റ്റി​നെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്.

കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾക്കാണ്ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത. അതിനാൽ ബേബി കാർ സീറ്റ് ദൂരയാത്രകളിൽ അത്യന്താപേക്ഷിതമാണെന്നും ഡോ. ഷിനു പറയുന്നു.

എട്ടു വ​യ​സി​നും 12 വ​യ​സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ന്നും ഷിനു പ​റ​യു​ന്നു. തങ്ങളുടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി എ​ല്ലാ​വ​രും വാഹനങ്ങളിൽ ബേബി സീറ്റ് കാർ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ഷിനു പ​റ​യു​ന്ന​ത്.

ഡോ. ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.