മ​ദ്യ​ല​ഹ​രി​യി​ൽ കോ​ക്ക്പി​റ്റി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ കെ​ട്ടി​യി​ട്ട് സ​ഹ​യാ​ത്രി​ക​ർ
Thursday, December 19, 2019 3:20 PM IST
മ​ദ്യ​പി​ച്ച് അ​ക്ര​മാ​സ​ക്ത​നാ​യി കോ​ക്ക്പി​റ്റി​ലേ​ക്ക് ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച​യാ​ളെ സ​ഹ​യാ​ത്രി​ക​ർ പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു. റ​ഷ്യ​യി​ലെ മി​നെ​റാ​ലി​ൻ വോ​ഡി​യി​ൽ നി​ന്നും നോ​വോ​സി​ബി​ർ​സ്ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​സ്7 വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് ഏ​റെ നാ​ട​കീ​യ​ത സൃ​ഷ്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ട് ക​യ​ർ​ത്ത ഇ​ദ്ദേ​ഹം ക്യാ​പ്റ്റ​നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്ക്പി​റ്റി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​റ്റ് യാ​ത്രി​ക​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന് യാ​ത്രി​ക​ർ ത​ന്നെ ഇ​യാ​ളെ ബ​ന്ധി​ച്ച​തി​ന് ശേ​ഷം ഒ​രു സീ​റ്റി​ൽ കൊ​ണ്ടി​രു​ത്തു​ക​യാ​യി​രു​ന്നു.

നോ​വോ​സി​ബി​ർ​സ്ക്കി​ൽ എ​ത്തി​യ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ക്കു​വാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചു​വെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് ഏ​ക​ദേ​ശം 5 വ​ർ​ഷ​ത്തെ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.