ജ​നം വീ​ട്ടു​പ​ടി​ക്ക​ൽ യാ​ചി​ക്ക​ണ​മെ​ന്ന് അ​വ​ർ ചി​ന്തി​ക്കു​ന്നു: ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ ട്വീ​റ്റ് വൈറലായി
Monday, August 27, 2018 6:28 PM IST
ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന്‍റെ ട്വീ​റ്റ് ച​ർ​ച്ച​യാ​കു​ന്നു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​നു​ള​ള 700 കോ​ടി​യു​ടെ യു​എ​ഇ ധ​ന​സ​ഹാ​യം ഇ​ന്ത്യ നി​ര​സി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തും ജീ​വി​തം എ​ന്നെ പ​ഠി​പ്പി​ച്ച​ത് എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

ര​ണ്ട് ത​രം അ​ധി​കാ​രി​ക​ളാ​ണു​ള്ള​ത്. ആ​ദ്യ​ത്തേ​ത് ജ​ന​ങ്ങ​ളു​ടെ ന​ൻ​മ​യി​ലേ​ക്കു പൂ​ട്ട് തു​റ​ക്കു​ന്ന​വ​ർ. ജ​ന​സേ​വ​ന​ത്തി​ലും ജ​ന​ജീ​വി​ത​മൊ​രു​ക്കു​ന്ന​തി​ലും ഇ​വ​ർ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​ർ. എ​ല്ലാ​യ്പ്പോ​ഴും ജ​ന​ങ്ങ​ളു​ടെ നേ​ട്ട​ത്തി​നു വ​ഴി ക​ണ്ടെ​ത്തു​ന്ന​വ​ർ. ര​ണ്ടാ​മ​ത്തെ വി​ഭാ​ഗം ന​ൻ​മ​ക​ൾ​ക്ക് ഉ​ട​ക്കു​വ​യ്ക്കു​ന്ന​വ​രാ​ണ്. എ​ളു​പ്പ​മാ​യ​തി​നെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​വ​ർ. സാ​ങ്കേ​തി​ക​ത​ക​ളു​ടെ പേ​രി​ലാ​ണ് അ​വ​ർ ജ​ന​ങ്ങ​ളെ മു​ഷി​പ്പി​ക്കു​ന്ന​ത്. ജ​നം അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ യാ​ചി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് അ​വ​ർ ചി​ന്തി​ക്കു​ന്നു. ആ​ദ്യ​ത​ര​ക്കാ​ർ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഒ​രു രാ​ഷ്ട്ര​ത്തി​നും ഭ​ര​ണ​കൂ​ട​ത്തി​നും വി​ജ​യി​ക്കാ​നാ​കി​ല്ല- ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തും അ​റ​ബി​യി​ൽ ട്വീ​റ്റ് ചെ​യ്തു.

കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന ഇ​ട​പെ​ലു​ക​ൾ വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് ട്വീ​റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.