കുട്ടി​യാ​ന​യ്ക്ക് ഒ​റ്റ​ക്കൊ​മ്പ​ന്‍റെ അ​ടി; തു​ണ​യാ​യി അ​മ്മ​യാ​ന
ഒ​റ്റ​യാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ആ​ഡോ എ​ലി​ഫ​ന്‍റ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

ഒ​രാ​ഴ്ച്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന അ​മ്മ​യാ​ന​യ്ക്കും മ​റ്റ് ആ​ന​ക​ൾ​ക്കു​മൊ​പ്പം ത​ടാ​ക​ത്തി​ൽ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി. ത​ടാ​ക ക​ര​യി​ലേ​ക്ക് അ​മ്മ​യാ​ന​യും മ​റ്റ് ആ​ന​ക​ളും പോ​യ​പ്പോ​ൾ കു​റ​ച്ചു മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യാ​ന. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് ഒ​രു ഒ​റ്റ​യാ​ന എ​ത്തി.

കു​ട്ടി​യാ​ന അ​ടു​ക്ക​ലെ​ത്തി​യ​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന ഒ​റ്റ​യാ​ൻ തു​മ്പി കൈ ​കൊ​ണ്ട് കു​ട്ടി​യാ​ന​യെ ര​ണ്ട് പ്രാ​വ​ശ്യം അ​ടി​ച്ചു. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ അ​മ്മ​യാ​ന​യെ​യും ഒ​റ്റ​യാ​ൻ അ​ടി​ക്കു​ക​യും കൊ​മ്പു​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്തു. വീ​ണ്ടും ഒ​റ്റ​യാ​ന്‍റെ അ​ടു​ക്ക​ൽ പോ​യ കു​ട്ടി​യാ​ന​യ്ക്ക് പി​ന്നെ​യും കി​ട്ടി ഒ​രു അ​ടി​കൂ​ടി.

എ​ന്നാ​ൽ അ​മ്മ​യാ​ന പെ​ട്ട​ന്ന് കു​ഞ്ഞി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ത്തി. ഒ​റ്റ​യാ​ൻ വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​പ്പോ​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​മ്പ​നാ​ന ഇ​വ​രു​ടെ ര​ക്ഷ​യ്ക്കെ​ത്തി. കൊമ്പനാന ഒ​റ്റ​യാ​നെ വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡ​ങ്ക​ൻ നോ​ക്സ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.