വഴിമാറെടാ..! തടസമായ റെ​യി​ൽ​വേ ഗേ​റ്റ് എ​ടു​ത്ത് മാ​റ്റി ആ​ന​യു​ടെ സ​വാ​രി
Wednesday, December 11, 2019 3:38 PM IST
റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ന്ന് പോ​കു​വാ​ൻ ത​ട​സ​മാ​യി നി​ന്ന റെ​യി​ൽ​വേ ഗേ​റ്റ് എ​ടു​ത്ത് മാ​റ്റി ആ​ന ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ സം​ഭ​വം എ​വി​ടെ നി​ന്നും പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തു​മ്പി കൈ​കൊ​ണ്ട് ഗേ​റ്റ് തു​റ​ക്കു​വാ​ൻ ശ്ര​മി​ച്ച ആ​ന ആ​ദ്യം പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ ശ്ര​മം ഉ​പേ​ക്ഷി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ആ​ന ത​ല ഉ​പ​യോ​ഗി​ച്ച് ഗേ​റ്റ് തു​റ​ന്ന​തി​ന് ശേ​ഷം പാ​ള​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ഗേ​റ്റ് കാ​ൽ കൊ​ണ്ട് ച​വി​ട്ടി താ​ഴ്ത്തി​യ​തി​ന് ശേ​ഷം ആ​ന സ്ഥ​ല​ത്ത് നി​ന്നും ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ആ​ന ക​ട​ന്ന് പോ​കു​ന്ന സ​മ​യം ട്രെ​യി​നൊ​ന്നും വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.